റാഞ്ചി : അസുഖ ബാധിതനായി ഡൽഹിയിൽ ചികിത്സയിലിരിക്കെയാണ് ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചത്. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയിൽ തെന്നിവീണ് ഗുരുതരമായി പരുക്കേറ്റിരുന്നു.
1963 ജനുവരി ഒന്നിന് ഘോരബന്ദ ഗ്രാമത്തിലാണ് രാംദാസ് ജനിച്ചത്. ഹേമന്ത് സോറൻ മന്ത്രിസഭയിലെ ഏറ്റവും പ്രബലമായ മന്ത്രിയായിരുന്നു രാംദാസ് സോറൻ. ജാർഖണ്ഡ് മുക്തിമോർച്ചയുടെ വക്താവ് കുണാൽ സാരംഗിയാണ് മരണവിവരം അറിയിച്ചത്. "രാംദാസ് ഞങ്ങളെ വിട്ടുപോകാൻ പാടില്ലായിരുന്നു" ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്