ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടിയും മുൻ എംപിയുമായ ജയപ്രദക്കെതിരെ കടുത്ത നടപടിയുമായി കോടതി. രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ജയപ്രദ ഒളിവിലാണെന്ന് പ്രത്യേക കോടതി പ്രഖ്യാപിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപിയെ പ്രതിനിധീകരിച്ച് സ്ഥാനാർത്ഥിയായിരുന്ന സമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ജയപ്രദ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് എംപി എംഎൽഎ പ്രത്യേക കോടതി അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ജയപ്രദ മാർച്ച് ആറിനകം കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.ഇക്കാര്യം നിരീക്ഷിക്കാൻ ഡെപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാൻ പൊലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹിന്ദി, തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ജനപ്രിയവും സ്വാധീനമുള്ളതുമായ അഭിനേതാക്കളിൽ ഒരാളാണ് ജയപ്രദ.സിനിമാ വ്യവസായം ഉപേക്ഷിച്ച് 1994ലാണ് ജയപ്രദ തെലുങ്ക് ദേശം പാർട്ടിയിൽ (ടിഡിപി) ചേർന്നത്.പിന്നീട് രാജ്യസഭാ, ലോക്‌സഭാ എംപിയായി. 2019ലാണ് ടിഡിപി വിട്ട് നടി ബിജെപിയിൽ ചേർന്നത്.
ENGLISH SUMMARY: Former MP and actress Jaya Prada has been declared to be "absconding"
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്