ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രമാനാഥപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെല്‍വത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ചക്ക അനുവദിച്ചു.
തനിക്ക് ബക്കറ്റ് ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയും ബക്കറ്റ് ചിഹ്നം ആവശ്യപ്പെട്ടതോടെ മുൻഗണനാ ക്രമത്തില്‍ ആ സ്ഥാനാർഥിക്ക് ബക്കറ്റ് അനുവദിക്കുകയായിരുന്നു.
രാമനാഥപുരത്തുനിന്ന് ഒ.പനീർശെല്‍വം എന്ന പേരില്‍ അഞ്ച് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഏപ്രില്‍ 19ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്