ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ബല്ലാരി മൊഡ്യൂളിന് ബന്ധമുണ്ടെന്ന് സംശയമുള്ളതായി റിപ്പോർട്ട്. ജയിലിൽ കഴിയുന്ന നാല് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇവർക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് നിഗമനം.
അതേസമയം മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ 10 പേർക്കാണ് പരിക്കേറ്റത്. മിനാസ് എന്ന സുലൈമാൻ, സയ്യിദ് സമീർ, അനസ് ഇഖ്ബാൽ ഷെയ്ഖ്, ഷാൻ റഹ്മാൻ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. പ്രത്യേക എൻഐഎ കോടതി ഇവരെ മാർച്ച് 9 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് നാലുപേരും അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ബല്ലാരി മൊഡ്യൂൾ തലവനാണ് മിനാസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബല്ലാരി സെക്രട്ടറിയായിരുന്നു. യുവാക്കളെ നിരോധിത ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ചുമതല മിനാസിനാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.
കോളജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ഇയാൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്