ഗുവാഹത്തി: ഐഎസ്‌ഐഎസ് ഭീകര സംഘടനയുടെ ഇന്ത്യയിലെ മേധാവി ഹാരീസ് ഫാറൂഖി എന്ന ഹാരീസ് അജ്മല്‍ ഫറൂഖിയും കൂട്ടാളി റെഹാനും അസ്സമില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊടുംകുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ട ഹാരീസിനെ അസ്സം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് പിടികൂടിയത്.
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അസ്സമിലെ ദുബ്രിയില്‍ എത്തിയതാണ് ഇയാള്‍. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. അതേസമയം ഭീകരാക്രമണത്തിനായി അയല്‍രാജ്യത്തുനിന്നും രണ്ട് ഐഎസ്‌ഐഎസ് ഭീകരര്‍ അസ്സമില്‍ കടന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത് എന്നാണ് പുറത്തു വരുന്ന വിവരം.
എസ്ടിഎഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യ-ബംഗ്ലാദേശി അതിര്‍ത്തി മേഖലയില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെയോടെ ദുബ്രിയിലെ ധര്‍മ്മശാലയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തും ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട്‌ചെയ്തതിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തിയതിലും ഐഇഡി ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടതായും എസ്ടിഎഫ് വ്യക്തമാക്കി.
എന്‍ഐഎ, ഡല്‍ഹി പോലീസ്, എടിഎസ്, ലക്‌നൗ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ എന്‍ഐഎയ്ക്ക് കൈമാറുമെന്നും അസ്സം പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്