ഇറാനിൽനിന്ന് 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു 

JUNE 17, 2025, 8:17 PM

ഡൽഹി: ഇറാനിൽനിന്ന് 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ  അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും.

 ഇറാനിലുള്ള  നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്.    ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവരാണ്.

വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.  

vachakam
vachakam
vachakam

 കഴിയുമെങ്കിൽ സ്വന്തം നിലയ്ക്കു ടെഹ്‍റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. 

 വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം നമ്പറുകൾ: ടോൾഫ്രീ 1800118797, വാട്സാപ്: +91-11-23012113, +91-11-23014104, +91-11-23017905, +91-9968291988. ഇമെയിൽ: [email protected] 

ഇറാനിലെ ഇന്ത്യൻ എംബസി ഹെൽപ്‍ലൈൻ: +98 9128109115, +98 9128109109. വാട്സാപ്: +98 901044557, +98 9015993320, +91 8086871709.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam