നാഗ്പൂര്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഇന്റേണിനെ മരിച്ച നിലയില്‍ കണ്ടെത്തി. എയിംസിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലാണ് 22കാരനായ സങ്കെത് പണ്ഡിത്രാവോ ദബാഡെയെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ഇയാളെ കണ്ടിട്ടുണ്ടെന്നും പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്ത് വരാത്തത് കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നുവെന്നും ആണ് പൊലീസ് വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും മുറി തള്ളി തുറന്നപ്പോള്‍ ദബാഡേ മരിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
