കവരത്തി: സമുദ്ര സുരക്ഷയില്‍ കരുത്തുറ്റ മുന്നേറ്റവുമായി വീണ്ടും ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് ജടായു അടുത്തയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും നേരിടുന്ന വെല്ലുവിളികളെ നേരിടാനായി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് മിനിക്കോയി ദ്വീപുകളിലാകും ബേസ് പ്രവര്‍ത്തിക്കുക. ബേസ് ആയി തുടങ്ങി ഭാവിയില്‍ നാവിക താവളമാക്കി മാറ്റുകയാണ് നാവികസേനയുടെ ലക്ഷ്യം.
ഇന്തോ-പസഫിക് മേഖലയില്‍ സമുദ്ര ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്. കടല്‍ക്കൊള്ളയ്ക്കെതിരെ പോരാടുന്നതിനും സുപ്രധാന കടല്‍ പാതകള്‍ സംരക്ഷിക്കുന്നതിനും പുതിയ നാവിക സൗകര്യങ്ങള്‍ സഹായിക്കും.
സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും നാവികസേന ബേസ് സഹായിക്കുമെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്