മുംബൈ : വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനാണ് ഇന്ന് രാവിലെ ബോംബ് ഭീഷണി നേരിട്ടത്.
ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം.
രാവിലെ എട്ട് മണിക്ക് എയർ ഇന്ത്യയുടെ 6 ഇ 762 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്