ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ ഡിജിസിഐ ഉത്തരവ് പൂർണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങൾ. ചില വ്യവസ്ഥകൾ മാത്രമാണ് മരവിപ്പിച്ചത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ മാത്രമാണ് നൽകുക. രാത്രി ഡ്യൂട്ടി, രാത്രി ലാൻഡിങ് എന്നിവയിൽ ഇൻഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്.
രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധിയായിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്‌നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. ഇതിന് പിന്നാലെ ഇൻഡിഗോ പ്രതിസന്ധിയിൽ മാപ്പ് പറഞ്ഞ് സിഇഒ പീറ്റർ എൽബേഴ്‌സ് രംഗത്തെത്തിയിരുന്നു.
അതേസമയം കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
