ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് വ്യോമസേന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചു. ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനും ഇന്ത്യന്‍ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളും ചേര്‍ന്നായിരിക്കും വിമാനങ്ങള്‍ നിര്‍മ്മിക്കുക.
60 ശതമാനത്തിലധികം ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷം കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ നിര്‍ദ്ദേശം, പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ചയ്‌ക്കെടുക്കും. പദ്ധതി പൂര്‍ത്തിയായാല്‍, ഇന്ത്യ ഒപ്പുവെക്കുന്ന എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടായി ഇത് മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്