ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിൽ AI യെക്കുറിച്ചുള്ള പാഠങ്ങൾ സമഗ്രമായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാക്കി.
ഇതിന്റെ ഭാഗമായി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി AI പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കുന്നതിനായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ഒരു പ്രത്യേക സമിതിയെ നിയമിച്ചു.
2026-27 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സിബിഎസ്ഇ ഇതിനകം തന്നെ 3-12 വരെയുള്ള ക്ലാസ്സുകൾക്കായി എഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിലൂന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ എഐ നിർബന്ധിത വിഷയമായിരിക്കും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസ്സിലെ വൊക്കേഷണൽ പാഠപുസ്തകങ്ങളിൽ ആനിമേഷൻ, ഗെയ്മിങ് എന്നിവയുമായി ബന്ധപ്പെട്ട എഐ പ്രോജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
