രാജ്യത്തെ ശിശുമരണ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറവില്‍; കേരളത്തിനും മുന്നേറ്റം

SEPTEMBER 4, 2025, 8:20 PM

ന്യൂഡല്‍ഹി: രാജ്യത്തെ ശിശുമരണ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. 2013-ലെ നിരക്കായ 40-ല്‍നിന്ന് 25 ആയാണ് കുറഞ്ഞത്. പത്ത് വര്‍ഷത്തിനിടയില്‍ 37.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ 2023 ലെ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് മണിപ്പുരിലാണ്. ഒന്നാംസ്ഥാനത്തുള്ള ഇവിടെ നിരക്ക് മൂന്നാണ്. എന്നാല്‍, വലിയ സംസ്ഥാനങ്ങളില്‍ ഒറ്റ അക്ക ശിശുമരണനിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. അഞ്ചാണ് നിരക്ക്. അതേസമയം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 37 ആണ് നിരക്ക്.

രാജ്യത്ത് 1971-ല്‍ 129 ആയിരുന്നു ശിശുമരണനിരക്ക്. 2023-ല്‍ 25 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 2013-ല്‍ നിരക്ക് 44 ആണ്. പത്തുവര്‍ഷത്തിനുശേഷം 28 ആയി. നഗരപ്രദേശങ്ങളില്‍ 27-ല്‍നിന്ന് 18 ആയി.

1971-ല്‍ ആയിരത്തില്‍ 36.9 ആയിരുന്ന ജനനനിരക്ക് 2023-ല്‍ 18.4 ആയി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മാത്രം 21.4-ല്‍നിന്ന് 18.4 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 22.9 നിരക്കില്‍നിന്ന് 20.3 ആയും നഗരങ്ങളില്‍ 17.3-ല്‍ നിന്ന് 14.9 ആയും കുറഞ്ഞു. 2023-ല്‍ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് (25.8).

അതേപോലെ മുതിര്‍ന്നവരുടെ മരണനിരക്കും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഗണ്യമായി താഴ്ന്നതായി എസ്ആര്‍എസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam