ഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎഇ വഴി യുഎസിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ടെക്സ്റ്റൈൽസ്, ഫിഷറീസ് മേഖലകളിൽ വ്യാപാര ബന്ധം വർദ്ധിപ്പിക്കാനും ഇന്ത്യ-യുഎഇ തീരുമാനിച്ചു.
ഇന്ത്യ-യുഎഇ ഉന്നതതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ശേഷമാണ് പ്രതികരണം. അതേസമയം, യുഎസ് അധിക താരിഫ് ഉടൻ പിൻവലിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരൻ പറഞ്ഞു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എ.ഇ വഴി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. "മെയ്ഡ് ഇന്‍ ഇന്ത്യ" എന്ന് രേഖപ്പെടുത്തി ആവണം കയറ്റുമതി.
എന്നാല്‍ യു.എസ്സിലേക്ക് കൊണ്ടുപോകുന്നത് പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ടെക്സ്റ്റൈല്‍, മത്സ്യ മേഖലകളില്‍ യു.എ.ഇയുമായി വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു.
ഫാര്‍മ, ലെതര്‍, ഭക്ഷ്യ സംസ്കരണ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കും. ഇന്ത്യയും യു.എ.ഇയും തമ്മില്‍ എണ്ണയിതര വ്യാപാരം 100 ബില്യണ്‍ ഡോളറാക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്