പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയമനം നേടാൻ അവസരം. ആൻഡമാൻ & നിക്കോബാറിലുള്ള കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനത്ത് ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പ്രതിമാസം 63,200 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.
മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ, ഡാഫ്ട്രി, പാക്കർ), ലാസ്കർ ഒന്നാം ക്ലാസ് എന്നി തസ്തികളിലായി ആകെ ഒൻപത് ഒഴിവുകൾ ഉണ്ട്. എല്ലാ തസ്തികയിലേക്കും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാം. മുൻ പരിചയം ആവശ്യമാണ്
ഈ മൂന്ന് സ്കോളർഷിപ്പുകൾക്ക് ഒക്ടോബറില്‍ അപേക്ഷിക്കണം, തീയതികൾ അറിയാം
മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്):
ഹെവി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുവാൻ ആവശ്യമായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.
ചെറിയ തകരാറുകൾ പരിഹരിക്കുന്നതിന് മോട്ടോർ മെക്കാനിസങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ):
ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഡാഫ്ട്രി):
ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പാക്കർ):
ട്രേഡിൽ രണ്ട് വർഷത്തെ പരിചയം.
ലാസ്കർ ഒന്നാം ക്ലാസ്:
ബോട്ടുകളിൽ മൂന്ന് വർഷത്തെ സേവന പരിചയം.
ഡോക്യുമെന്റ് വെരിഫിക്കേഷൻ,എഴുത്ത് പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഉയർന്ന പ്രായപരിധി,അപേക്ഷാ ഫീസ്, തുടങ്ങിയ വിവരങ്ങൾ അറിയാൻ https://indiancoastguard.gov.in/ സന്ദർശിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
