ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ(70) അന്തരിച്ചു.അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ.ആളുകളുടെ ദൈനംദിന ജീവിതത്തിൽ വേരൂന്നിയ ഉള്ളടക്കങ്ങളിലൂടെ വമ്പൻ ബ്രാൻഡുകളെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച പാണ്ഡെയുടെ അന്ത്യത്തിലൂടെ, ഇന്ത്യൻ പരസ്യ മേഖലയുടെ സുവർണയുഗമാണ് അവസാനിക്കുന്നത്.നാല് പതിറ്റാണ്ടോളം പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗിൽവിയുടെ വേൾഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.
‘ഇന്ത്യൻ പരസ്യത്തിന്‍റെ ഭാഷ മാത്രമല്ല, അതിന്‍റെ വ്യാകരണവും മാറ്റിയ വ്യക്തി’യെന്നും പാണ്ഡെ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഒഗിൽവി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച പരസ്യ ഏജൻസികളിൽ ഒന്നായി മാറി.
പിയൂഷ് പാണ്ഡെയുടെ സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് മുംബൈയിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
