ന്യൂഡെല്‍ഹി: ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാന സാധ്യതകള്‍ തുറക്കുന്നതിനുമുള്ള അവസരം ഈ കൂടിക്കാഴ്ചയില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
''2025 ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ എത്തിയ ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാന സാധ്യതകള്‍ തുറക്കുന്നതിനുമുള്ള വാഗ്ദാനം ഈ യോഗം ഉള്‍ക്കൊള്ളുന്നു. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞിട്ടുണ്ട്,'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2021 ല്‍ ജനീവയില്‍ വെച്ച് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുടിനെ കണ്ടതിനുശേഷം നടക്കുന്ന ആദ്യത്തെ യുഎസ്-റഷ്യ ഉച്ചകോടിയായിരിക്കും ഇത്. ചില പ്രവിശ്യകള്‍ പരസ്പരം കൈമാറാനുള്ള സാധ്യതകള്‍ സമാധാന നീക്കത്തില്‍ ഉണ്ടെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. തങ്ങളെ ഉള്‍പ്പെടുത്താത്ത ഒരു സമാധാന ചര്‍ച്ചയും ചത്ത പരിഹാരമായിരിക്കുമെന്നും അധിനിവേശക്കാര്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്