ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ കാര്‍ഷിക മേഖലയ്ക്ക് തരിച്ചടിയാകും: ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍; അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

JULY 21, 2026, 5:51 AM

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാരക്കരാറിനെതിരേ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള നൂറുകണക്കിന് കര്‍ഷകരെ ഹരിയാന പൊലീസ് ശംഭു അതിര്‍ത്തിയില്‍ തടഞ്ഞു. യാത്ര തടസപ്പെട്ടതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ തന്നെ തമ്പടിച്ച് ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുകയാണ്. 2024 ഫെബ്രുവരിയിലെ പ്രശസ്തമായ ഡല്‍ഹി ചലോ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കൂറ്റന്‍ ഇരുമ്പ് ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും നിരത്തി വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ പഞ്ചാബിലെ കര്‍ഷകര്‍ വഴിയില്‍ കുടുങ്ങിയെങ്കിലും അംബാല, കുരുക്ഷേത്ര തുടങ്ങിയ ഹരിയാനയിലെ സമീപ ജില്ലകളില്‍ നിന്നുള്ള കര്‍ഷക സംഘങ്ങള്‍ ഡല്‍ഹിയിലേക്കുള്ള യാത്ര തുടര്‍ന്നു. ഹരിയാന പൊലീസ് തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടും പഞ്ചാബ് സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 'ദേശ് ബച്ചാവോ മോര്‍ച്ച'യുടെ ബാനറില്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കര്‍ഷക സംഘടനകള്‍ ഒന്നിച്ചാണ് ഈ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കെ.എം.എസ്.സി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, ആസാദ് കിസാന്‍ മോര്‍ച്ച, ബി.കെ.യു ഏക്താ സംഘര്‍ഷ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിയതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ വ്യക്തമാക്കി.

ഈ വ്യാപാരക്കരാര്‍ രാജ്യത്തെ കാര്‍ഷിക-ക്ഷീര മേഖലകളെയും വ്യവസായം, ഡിജിറ്റല്‍ വ്യാപാരം, ഇ-കോമേഴ്സ്, ബൗദ്ധിക സ്വത്തവകാശം എന്നിവയെയും ഗുരുതരമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. സോയാബീന്‍, ചോളം, പരുത്തി, ആപ്പിള്‍, ബദാം, പാലുത്പന്നങ്ങള്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ യു.എസ് കുറഞ്ഞ തീരുവയും വലിയ ഇളവുകളും ആവശ്യപ്പെടുന്നുണ്ടെന്നും, ഇത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം പൂര്‍ണ്ണമായി തകര്‍ക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam