ഡൽഹി :മെയ് വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി).
വടക്കുകിഴക്കൻ ഇന്ത്യ, പടിഞ്ഞാറൻ ഹിമാലയൻ മേഖല, തെക്കുപടിഞ്ഞാറൻ ഉപദ്വീപ്, പടിഞ്ഞാറൻ തീരം എന്നിവയ്ക്ക് പുറമെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണ തരംഗം ഉണ്ടാകും.
മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
തെലങ്കാന, ആന്ധ്രാപ്രദേശ്, വടക്കൻ കർണാടക എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും പല ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ചൂടുള്ള ദിവസങ്ങൾ ഏറെയുണ്ടാകും.
അതേസമയം, മാർച്ചിൽ രാജ്യത്ത് സാധാരണയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ദീര്ഘകാല ശരാശരിയായ 29.9 മില്ലീമീറ്ററിൻ്റെ 117 ശതമാനത്തിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്