ന്യൂഡല്‍ഹി: ആറാം തലമുറ യുദ്ധവിമാന വികസനത്തിനൊരുങ്ങി ഇന്ത്യ.
ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ണതയോട് അടുക്കുന്നതിനിടെയാണ് അടുത്ത തലുമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നത്.
നിലവിലെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ പരിമിതികളെ മറികടക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിങ് മോര്‍ഫിങ്, നാനോ സ്റ്റെല്‍ത്ത് കോട്ടിങ് സംവിധാനങ്ങള്‍, ഫ്ളൈ-ബൈ-ലൈറ്റ് ഫ്‌ളൈറ്റ് കണ്‍ട്രോണ്‍ സിസ്റ്റം എന്നിവ പോലുള്ള പുതിയ കണ്ടുപിടിത്തങ്ങളില്‍ ഗവേഷണം ആരംഭിക്കാനാണ് ഡിആര്‍ഡിഒ പദ്ധതിയിടുന്നത്.
ഹിമാലയന്‍ മേഖല മുതല്‍ ഇന്ത്യയുടെ സമുദ്രമേഖലകളില്‍ വരെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തന്ത്ര പ്രധാനമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളാണ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ആകാശ പോരാട്ടത്തില്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധം ഉറപ്പുവരുത്തുക, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി സംയോജിതമായി പ്രവര്‍ത്തിക്കാനാകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
