ദൂരപരിധി 250 മുതല്‍ 500 കിലോമീറ്റര്‍ വരെ: ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

FEBRUARY 8, 2026, 11:25 AM

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 250 മുതല്‍ 500 കിലോമീറ്റര്‍ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിന് റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവും ഉണ്ട്. 

ഏകദേശം 320 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചത് സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ്.

അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവിക സേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam