ന്യൂഡല്‍ഹി: നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തം അറിയിച്ചു. ദെഹ്റാദൂണ്‍ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ ബി.എസ്.എസ് മെറ്റീരിയല്‍ ലിമിറ്റഡാണ് നിര്‍മിതബുദ്ധി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗണ്‍ സംവിധാനം വികസിപ്പിച്ചത്.
ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയാനും ആക്രമിക്കാനുമുള്ള കഴിവ് ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ക്കുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ക്കു കീഴില്‍ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും.
ഓട്ടമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയ ഇടപെടല്‍ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്