ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെ കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്ക ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം മറുപടി നല്‍കി. പൗരത്വ ഭേദഗതി നിയമം 2019 ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ഇന്ത്യയുടെ ഉള്‍ക്കൊള്ളുന്ന പാരമ്പര്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങളോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയ്ക്കും അനുസൃതമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
2014 ഡിസംബര്‍ 31 നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടു. സിഎഎ പൗരത്വം നല്‍കുന്നതാണ് പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ചല്ല. മനുഷ്യാവകാശങ്ങളെ കുറിച്ചാണ് സിഎഎ പറയുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സിഎഎ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചിരുന്നു. 'ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്' മില്ലര്‍ കൂട്ടിച്ചേര്‍ത്തു. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലാണ് 2019ല്‍ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്