ന്യൂഡല്‍ഹി: ശ്രീലങ്കയിലേക്കുള്ള സഹായ വിഭവങ്ങളുമായി പോയ പാക് വിമാനത്തിന് വ്യോമപാത തുറന്ന് നല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തി എന്ന പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്ഥാന്‍ ആവശ്യപ്പെട്ട ഓവര്‍ഫ്ലൈറ്റ് ക്ലിയറന്‍സ് (വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി) നല്‍കുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തി എന്ന പാകിസ്ഥാന്റെ അവകാശവാദത്തെ അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീലങ്കയിലേക്കുള്ള മാനുഷിക സഹായ ദൗത്യത്തിനായി ഒരു വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി 2025 ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ പാകിസ്ഥാന്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും, അതേ ദിവസം തന്നെ അനുമതി നല്‍കിയെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
'പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം അസംബന്ധമാണ്. ഞങ്ങള്‍ അത് തള്ളിക്കളയുന്നു. ഈ ആരോപണം തികച്ചും ഇന്ത്യാ വിരുദ്ധമാണ്. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മറ്റൊരു ശ്രമമാണ് ഇത്.' ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
