ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിത തിരിച്ചടി. ജയസാധ്യതയില്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷത്തെ 315 എംപിമാര്‍ വോട്ടു ചെയ്തതായി കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് എക്‌സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ നേടിയത് ആകെ 300 വോട്ടാണ്. 15 വോട്ടുകള്‍ ചോര്‍ന്നതിനെപ്പറ്റിയുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ തുടരും.
ഇന്ത്യ സഖ്യത്തില്‍ നിന്നും വോട്ട് ലഭിക്കുമെന്ന് നേരത്തെ ബിജെപി ക്യാംപ് അവകാശപ്പെട്ടിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 439 വോട്ട് മാത്രമായിരുന്നു എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നത്. ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയടക്കം ആണ് ഇന്ത്യാസഖ്യം പരമാവധി 324 വോട്ട് പ്രതീക്ഷിച്ചത്.
ബിആര്‍എസ്, ബിജെഡി, അകാലിദള്‍ തുടങ്ങിയവരടക്കം വോട്ടു ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഇവരും സ്വതന്ത്രരുമടക്കം 13 എംപിമാരാണ് വോട്ടു രേഖപ്പെടുത്താതിരുന്നത്. ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയെങ്കിലും വരണാധികാരി അംഗീകരിച്ചില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണ് രാധാകൃഷ്ണന്റേത്. 2002 ല്‍ ഭൈറോണ്‍ സിങ് ശെഖാവത്ത് നേടിയ 149 വോട്ടായിരുന്നു ഇതിനു മുന്‍പത്തെ കുറഞ്ഞ ഭൂരിപക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്