രുചിച്ചു നോക്കിയാൽ മരണം ഉറപ്പ്! ബിജെപിയും ആർഎസ്എസും വിഷം പോലെയെന്ന് ഖർഗെ

MARCH 31, 2024, 7:52 PM

ന്യൂ ഡൽഹി: ബിജെപിയും ആർഎസ്എസും വിഷം പോലെയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അത് രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പ് ആണെന്നും വീണ്ടും ബിജെപി അധികാരത്തിൽ വരുന്നതിനെ എതിർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഡൽഹി രാം ലീല മൈദാനിയിൽ വെച്ച് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം ബിജെപിയേയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ചത്.

സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.'കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ എന്നോട് പ്രചാരണത്തേക്കുറിച്ച് ചോദിച്ചു. പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ പണം കളവുപോയെന്ന് മറുപടി നൽകി. കോൺഗ്രസിന് 3500 കോടിയിലധികം ഇൻകം ടാക്സ് ബാധ്യതയാണ് അടിച്ചേൽപിച്ചത്. ഇത്രയും വലിയ ബാധ്യത പാർട്ടിയെ വലിഞ്ഞു മുറുക്കിയിരിക്കുന്നു'- ഖർഗെ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ എടുക്കുന്ന നടപടികൾക്കെതിരെയാണ് ഇൻഡ്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഡൽഹിയിൽ ഒത്തുചേർന്നത്. റാലിയിൽ ബിജെപിയെ രൂക്ഷമായാണ് പല നേതാക്കളും വിമർശിച്ചത്.ബിജെപി അധികാരത്തിന്റെ മായയിൽ അകപ്പെട്ടു കിടക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.'സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല. സത്യം, വിശ്വാസം, പ്രതീക്ഷ, ക്ഷമ, ധൈര്യം എന്നിവയായിരുന്നു രാമനുണ്ടായിരുന്നത്. എന്നാൽ രാവണന് അധികാരവും പണവും സൈന്യവും ഉണ്ടായിരുന്നു- എന്നായിരുന്നു പ്രിയങ്കയുടെ വിമർശനം.

vachakam
vachakam
vachakam

ENGLISH SUMMARY: Indi Alliance against BJP and RSS



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam