ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക്  ട്രെയിന്‍ കയറി വൻ അപകടം; 12 പേര്‍ മരിച്ചു 

FEBRUARY 28, 2024, 9:22 PM

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച്‌ പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട്  ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് കേട്ട് റെയില്‍വെ ട്രാക്കിലേക്ക് യാത്രക്കാര്‍ ചാടുകയായിരുന്നു. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ ട്രാക്കിലൂടെ വരുകയായിരുന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം. 

vachakam
vachakam
vachakam

ഇവരെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 

ദാരുണ അപകടത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. അതേസമയം, യാത്രക്കാര്‍ ചാടിയ ട്രെയിനില്‍ തീപിടിത്തമുണ്ടായോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam