ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു.
ഒരു ജവാന് പരിക്കേറ്റു. ഇൻസ്പെക്ടർ സുഖ്‌റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്‌പാലെ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കോൺസ്റ്റബിൾ പർമാനന്ദ കൊമ്ര ചികിത്സയിലാണ്.
മാവോയിസ്റ്റുകൾ നേരത്തെ സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കങ്കർ-നാരായണപൂർ അതിർത്തിക്ക് സമീപമാണ് സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
