ഇത്തവണ കയ്യോടെ പൊക്കി; ബിജെപിയുടെ വിജയം റദ്ദാക്കി കോടതി, ചണ്ഡീഗഡ് മേയർ സ്ഥാനം എഎപിക്ക്

FEBRUARY 20, 2024, 6:26 PM

ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കറിൻ്റെ വിജയം സുപ്രീം കോടതി റദ്ദാക്കി. എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്. എഎപി സ്ഥാനാർത്ഥി നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് കുല്‍ദീപ് കുമാര്‍.

അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകൾ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില്‍ മാസിക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് കോടതി നിര്‍ദ്ദേശം നൽകി. 

അനില്‍ മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില്‍ മാസി മറുപടി നല്‍കുകയും വേണം. അനില്‍ മാസിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്കും കോടതി നിർദ്ദേശം നൽകി.

vachakam
vachakam
vachakam

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ അസാധുവായ എട്ട് വോട്ടു ബാലറ്റുകൾ വീണ്ടും എണ്ണാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 30-ന് നടത്തിയ തിരഞ്ഞെടുപ്പിൽ അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവായി കണക്കാക്കുമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ മനോജ് സോങ്കർ 2നെതിരെ 16 വോട്ടുകൾ നേടി കുൽദീപ് കുമാറിനെ പരാജയപ്പെടുത്തിയെന്നായിരുന്നു ഫലപ്രഖ്യാപനം. അതിൽ എട്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ അസാധുവാക്കിയ എട്ട് ബാലറ്റുകൾ എണ്ണിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് കുമാറിനായിരിക്കും വിജയം. ഇത് അട്ടിമറിക്കാനാണ് ബാലറ്റുകളിൽ കൃത്രിമം കാണിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam