ഡൽഹി: 2025-26 വർഷത്തിൽ ഇന്ത്യ 6.6 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കുമെന്നും അതിവേഗം വളരുന്ന വികസ്വര സമ്പദ്‌വ്യവസ്ഥകളിലൊന്നായി തുടരുമെന്നും അന്താരാഷ്ട്ര നാണയ നിധി (IMF).
വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്.
ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ.
4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.2.9 ശതമാനം നിരക്കിൽ വളരുന്ന സ്പെയിൻ ഏറ്റവും വേഗത്തിൽ വളരുന്ന 'വികസിത സമ്പദ്‌വ്യവസ്ഥ' ആയിരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.
2024 ലെ 2.4 ശതമാനത്തിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സും 1.9 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ബ്രസീലിന്റെ വളർച്ച 2.4 ശതമാനവും കാനഡയുടെ വളർച്ച 1.2 ശതമാനവും ജപ്പാന്റെ വളർച്ച 1.1 ശതമാനവും ആസിയാൻ-5 രാജ്യങ്ങളുടെ വളർച്ചയും പ്രവചിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
