ഗുവാഹത്തി: ഐഎസിൽ ചേരുമെന്ന് പ്രഖ്യാപിച്ച ഗുവാഹത്തി ഐഐടി വിദ്യാർത്ഥി കസ്റ്റഡിയിൽ. നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ ഇയാള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഐഎസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കാമ്പസിൽ നിന്ന് കാണാതാവുകയായിരുന്നു.
എന്തുകൊണ്ടാണ് താൻ തീരുമാനമെടുത്തതെന്ന് വിശദീകരിച്ച് ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥി ഒരു കുറിപ്പും എഴുതി. ഇതിന് പിന്നാലെ ഡൽഹി സ്വദേശിയായ വിദ്യാർഥിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഹാജോയിൽ നിന്നാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ ചോദ്യം ചെയ്തു വരികയാണെന്ന് ഡിജിപി ജിപി സിംഗ് അറിയിച്ചു. ഐഎസിൽ ചേരുന്നതായി കാണിച്ച് വിദ്യാർത്ഥി അയച്ച ഇമെയിൽ ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചതായി എഎസ്പി കല്യാണ് കുമാറും പ്രതികരിച്ചു. കാമ്പസിലെ മറ്റു കുട്ടികളുമായി വിദ്യാർഥി അടുപ്പം പുലർത്തിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്