കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലൈകുണ്ഡ എയര്‍ബേസില്‍ പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹോക്ക് ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പുറത്തുചാടി രക്ഷപെട്ടു. അപകടം മൂലം ജീവഹാനിയോ സാധാരണക്കാരുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി (സിഒഐ) രൂപീകരിച്ചതായി ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക തകരാറുകളാണോ മനുഷ്യര്‍ വരുത്തിയ പിഴവുകളാണോ അപകടകാരണമെന്ന് അന്വേഷിക്കും.
''ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ഹോക്ക് ട്രെയിനര്‍ വിമാനം ഇന്ന് പശ്ചിമ ബംഗാളിലെ കലൈകുണ്ഡയില്‍ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു. രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തിറങ്ങി. അപകട കാരണം കണ്ടെത്താന്‍ കേര്‍ട്ട് ഓഫ് എന്‍ക്വയറി രൂപീകരിച്ചു. ജീവഹാനിയോ സിവിലിയന്‍ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല,'' ഐഎഎഫിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നു.
ഇന്ത്യന്‍ വ്യോമസേന ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ വ്യോമസേനകള്‍ ഉപയോഗിക്കുന്ന ജെറ്റ് പവര്‍ഡ് അഡ്വാന്‍സ്ഡ് ട്രെയിനറാണ് ഹോക്ക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്