ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം തുടച്ചുനീക്കുന്നതിൻ്റെ ഭാഗമായാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതെന്നും എന്നാൽ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ താൻ പൂർണമായും മാനിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
.''ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം തുടച്ചുനീക്കുന്നതിൻ്റെ ഭാഗമായാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണം. സുപ്രീം കോടതി വിധിയെ പൂർണമായും മാനിക്കുന്നു.
എന്നാൽ ഇലക്ടറൽ ബോണ്ട് പൂർണ്ണമായും അവസാനിപ്പിക്കുന്നതിന് പകരം അത് നവീകരിക്കണമെന്നാണ് തോന്നുന്നത്,” അമിത് ഷാ പറഞ്ഞു. 20,000 കോടിയുടെ ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് 6000 കോടിയോളം മാത്രമാണെന്നും'' അമിത് ഷാ പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ഏറ്റവും വലിയ കൊള്ള നടന്നതെന്നും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഞാനതിൽ വ്യക്തത വരുത്തുകയാണ്.
20,000 കോടിയുടെ ഇലക്ടറൽ ബോണ്ടിൽ 6000 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. ബാക്കിയുള്ള ബോണ്ടുകൾ എവിടെ പോയി? തൃണമൂൽ കോൺഗ്രസിന് 1600 കോടി, കോൺഗ്രസിന് 1400 കോടി, ബിആർഎസിന് 1200 കോടി, ബിജെഡിക്ക് 750 കോടി, ഡിഎംകെക്ക് 639 കോടി എന്നിങ്ങനെ കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്