തന്റെ സുഹൃത്ത് യുഎസില്‍ വെടിയേറ്റ് മരിച്ചു; സഹായം അഭ്യര്‍ത്ഥിച്ച് നടി

MARCH 2, 2024, 6:02 AM

മുംബൈ: യു.എസില്‍ ഉള്ള തന്റെ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന്‍ താരം ദേവോലീന ഭട്ടചാര്‍ജി. പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്സില്‍ കുറിപ്പ് പങ്കുവച്ചത്. കൊല്‍ക്കത്ത സ്വദേശിയായ അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്.

യുഎസിലെ സെന്റ് ലൂയിസ് അക്കാഡമി പരിസരത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് തന്റെ സുഹൃത്ത് അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിച്ചത്. ഒരു കുഞ്ഞ് മാത്രമാണ് ഇനി ആ കുടുംബത്തിലുള്ളത്. അവന്റെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. ഇപ്പോള്‍ അച്ഛനും. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോരാട്ടം നടത്താന്‍ അവന്റെ കുറച്ച് കൂട്ടുകാര്‍ അല്ലാതെ കുടുംബത്തില്‍ മറ്റാരുമില്ല. അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്നുള്ള ആളാണ്. മികച്ച ഡാന്‍സറാണ്. പിഎച്ച്ഡിക്ക് പഠിക്കുകയായിരുന്നു. ഈവനിങ് വാക്കിന് ഇറങ്ങിയപ്പോള്‍ ഒരു അജ്ഞാതന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. നടിയുടെ കുറിപ്പില്‍ പറയുന്നു.


സുഹൃത്തുക്കള്‍ മൃതദേഹം ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വ്യക്തമാക്കി. യുഎസിലെ ഇന്ത്യന്‍ എംബസി, പിഎം മോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam