ഹിമാചൽ പ്രദേശ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. കൂറുമാറ്റത്തിൻ്റെ പേരിൽ അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ 11 കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപി ഭരിക്കുന്ന ഉത്തരാൻഡിലേക്ക് കടന്നു.
ഇന്ന് രാവിലെ ഹരിയാന നമ്പർ പ്ലേറ്റുള്ള ബസിലാണ് ഇവർ ഉത്തരാൻഡിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയത്. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ഹരിയാനയിലെ ബിജെപി ഭരിക്കുന്ന പഞ്ച്കുളയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എംഎൽഎമാരെ ഹരിയാനയിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് ഇവർ ഉത്തരാഖണ്ഡിലേക്ക് കടന്നത്.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി ഹൈക്കമാൻഡിനെ നേരിട്ട് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ഇന്ന്ഡല്‍ഹിയിലെത്തിയിരുന്നു. കൂറുമാറിയ എംഎല്‍എമാരെ തെറ്റുതിരുത്തി തിരിച്ചെത്താന്‍ അനുവദിക്കണമെന്ന് സുഖു ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാനിരിക്കെയാണ് കൂടുതല്‍ എംഎല്‍എമാര്‍ അവര്‍ക്കൊപ്പം ഉത്തരാണ്ഡിലേക്ക് കടന്നത്.
ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറി ഭീഷണി നേരിടുകയാണ്. കൂറുമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്നാണ് ഡല്‍ഹിക്കു പുറപ്പെടും മുമ്പ് സുഖു മാധ്യമങ്ങളോടു പറഞ്ഞത്. തെറ്റ് തിരിച്ചറിഞ്ഞിട്ടുണ്ടങ്കിൽ ആ വ്യക്തി മറ്റൊരു അവസരത്തിന് അർഹനാണെന്നാണ് അയോഗ്യരാക്കിയ എംഎൽഎമാരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് സുഖ്‌വീന്ദർ സുഖു മറുപടി നൽകിയത്.
കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തതോടെയാണ് ഹിമാചലിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. രണ്ട് സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു, ടോസിട്ട് വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. ടോസിങില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎമാരെ പാർട്ടി അയോഗ്യരാക്കിയിരുന്നു. പിന്നാലെ, സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇവർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്