ന്യൂ ഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി.മന്ത്രി വിക്രമാദിത്യ സിങ് ആണ് സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
പാർട്ടി എംഎൽഎമാരുടെ അഭിപ്രായങ്ങൾ അവഗണിച്ചതായും എംഎല്‍എമാരോട് പാര്‍ട്ടി അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകനാണ് അദ്ദേഹം.
മലയോര സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റിൽ ഭരണകക്ഷിയായ കോൺഗ്രസ് പരാജയപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഉൾപ്പെടെ 15 ബിജെപി എംഎൽഎമാരെ ബുധനാഴ്ച ഹിമാചൽ പ്രദേശ് നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ നാടകങ്ങളാണ് നടക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് ഭരിക്കാനുള്ള ജനവിധി നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഹിമാചൽ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചു.
68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ടായിട്ടും ബിജെപി നടത്തിയ നിർണായക കരുനീക്കമാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്.മുതിർന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് പരാജയപ്പെട്ടത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെ ബിജെപി നേതാവ് ഹർഷ് മഹാജൻ വിജയിക്കുകയായിരുന്നു.
പിന്നാലെ ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിന്റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: Himachal minister quits in more trouble for Congress
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്