ന്യൂ ഡൽഹി:മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താൻ രാജിവെച്ചെന്ന വാർത്ത തീർത്തും തെറ്റെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു.താൻ രാജിവെച്ചെന്ന് ചില മാധ്യമസ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
താനൊരു പോരാളിയാണെന്നും ബജറ്റ് സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹിമാചലിൽ കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും സുഖ്‌വീന്ദർ പറഞ്ഞു.
മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചു, രാജിവെച്ചു തുടങ്ങിയ വാർത്തകൾ ബുധനാഴ്ച രാവിലെ മുതൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ, തൻ്റെ ചേംബറിൽ ബഹളം സൃഷ്ടിച്ചുവെന്നാരോപിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ 15 ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തോടെ കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിക്കുകയും പിന്നീട് നറുക്കെടുപ്പിലൂടെ ബിജെപി നേതാവ് ഹർഷ് മഹാജൻ വിജയിക്കുകയും ചെയ്തതോടെയാണ് ഹിമാചലിൽ കോൺഗ്രസിന് അടിതെറ്റിയത്.
ENGLISH SUMMARY: Himachal cm denies resignation reports
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്