എറണാകുളം: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണമെന്നും, പിന്നെയും നിയമലംഘനം തുടർന്നാൽ വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വകാര്യ ബസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. അത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സമയക്രമം പാലിക്കാനായാണ് നിലവിൽ ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്.
നഗരപ്രദേശങ്ങളിൽ അഞ്ചു മിനിറ്റും, ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസുകൾക്കിടയിൽ ഇടവേള വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്