കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെയും മറാത്ത്‌വാഡ മേഖലയിലെയും പല ഭാഗങ്ങളിലും പെയ്ത പേമാരിയില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോകുകയും ചെയ്തു.നന്ദേഡ് ജില്ലയില്‍ ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചത്. ധാരാശിവ് ജില്ലയില്‍ 12 പേരും,സോളാപൂര്‍ ജില്ലയിലെ ബര്‍ഷിയില്‍ സിന നദിയിലെ വെള്ളപ്പൊക്കത്തില്‍ രണ്ട് പേരും കുടുങ്ങിയതായും റിപ്പോർട്ട്.
നാസിക് ജില്ലയില്‍ നിന്ന് വ്യോമസേന ഹെലികോപ്റ്ററും പൂനെയിലെ ദേശീയ ദുരന്ത നിവാരണ സേനയില്‍ (എന്‍ ഡി ആര്‍ എഫ്) നിന്നുള്ള സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മറാത്ത്‌വാഡയിലെയും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെയും ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കസമാന സാഹചര്യം നേരിടുന്നത്. ഇത് കര്‍ഷകരെ ദുരിതത്തിലാക്കി. സോയാബീന്‍, പരുത്തി, തുവര, ചെറുപയര്‍, ഉഴുന്ന്, ജോവര്‍, മഞ്ഞള്‍, വാഴ വിളകള്‍ തുടങ്ങിയവ നശിച്ചു. ദുരിതാശ്വാസ, പുനരധിവാസ മന്ത്രി മകരന്ദ് ജാദവ് പാട്ടീല്‍ കര്‍ഷകര്‍ക്കായി 689.52 കോടിയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
