ചെന്നൈ: തൂത്തുക്കുടി ഉൾപ്പെടെ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
അതേസമയം, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അഞ്ചുദിവസം രായലസീമയിലും കേരളത്തിലും രണ്ടു ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാർച്ച് 15ന് ശേഷം കേരളത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നെങ്കിലും എവിടെയും സജീവമായ മഴ ലഭിച്ചിട്ടില്ല.
പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മാർച്ച് 25 വരെ സാധാരണയേക്കാൾ ഉയർന്ന താപനില മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്