മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ജീവിതം ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. റിലീസിനു മുൻപ് ഡോക്യുമെന്ററി സിബിഐയ്ക്കു മുൻപിൽ പ്രദർശിപ്പിക്കണമെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു നടപടി ഉണ്ടായത്.
വെള്ളിയാഴ്ചയായിരുന്നു ഡോക്യുമെന്ററി റിലീസ് നിശ്ചയിച്ചിരുന്നത്. ‘ദ് ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പര കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരും അഭിഭാഷകരും കണ്ടശേഷം നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണു ഹൈക്കോടതി ഉത്തരവ്.
അതേസമയം ഫെബ്രുവരി 29 വരെ പരമ്പര പ്രദര്‍ശിപ്പിക്കില്ലെന്നു നെറ്റ്ഫ്ലിക്‌സ് അറിയിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ പരമ്പരയുടെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേസ് 29ന് വീണ്ടും പരിഗണിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം എന്തുകൊണ്ട് സിബിഐയെ പരമ്പര കാണാന്‍ അനുവദിക്കുന്നില്ലെന്നു കോടതി ചോദിച്ചു. ഇത് പ്രീ–സെന്‍സര്‍ഷിപ്പിനു തുല്യമാണ് എന്നായിരുന്നു ഹർജിയെ എതിർത്ത് നെറ്റ്ഫ്ലിക്‌സ് വാദിച്ചത്. പരമ്പരയ്ക്കെതിരെ സിബിഐ നേരത്തേ കോടതിയെ സമീപിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. അതുപോലെ തന്നെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഒരാഴ്ച നീട്ടിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ ഏറെ ദുരൂഹത നിറഞ്ഞ ഷീന ബോറ കൊലക്കേസിലെ പല രഹസ്യങ്ങളും വെളിപ്പെടുമെന്നാണ് ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഷാന ലെവി, ഉറാസ് ബാൽ എന്നിവർ സംവിധാനം ചെയ്ത പരമ്പരയിൽ ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖൈൽ ബോറ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്