ഭോപ്പാല്‍: മദ്ധ്യപ്രദേശ് മൊറേന ജില്ലയിൽ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ എത്തിയ ഗർഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചതായി റിപ്പോർട്ട്. എണ്‍പത് ശതമാനവും പൊള്ളലേറ്റ സ്ത്രീ ഗ്വാളിയാറിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.
കേസ് ഒത്തുതീർപ്പാക്കാൻ അതിജീവതയുടെ ഗ്രാമത്തിലെത്തിയതായിരുന്നു യുവതി എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ അതിജീവിതയുടെ വീട്ടിലുണ്ടായിരുന്ന മൂന്നു പേർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന സ്‌ത്രീയുള്‍പ്പെടെ വളയുകയും യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയുമായിരുന്നു.
അതേസമയം സംഭവങ്ങള്‍ യുവതി വിവരിക്കുന്നതിന്റെ വീഡിയോ പൊലീസിനു ലഭിച്ചതയാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആശുപത്രിയിലേക്ക് പോകുംവഴിയാണ് യുവതി ഇക്കാര്യം അറിയിച്ചത്. തുടർന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഭർത്താവ് വീഡിയോ പൊലീസിനു കൈമാറുകയായിരുന്നു.
യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ജനുവരിയിലാണ് യുവതിയുടെ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്