ഹരിയാന: ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) ഹരിയാന സംസ്ഥാന അധ്യക്ഷനും ബഹദുർഗഡ് മുൻ എംഎൽഎയുമായ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.യാത്രയിലായിരുന്ന അദ്ദേഹത്തെ വാഹനത്തിലെത്തിയ അജ്ഞാത അക്രമികൾ വെടിവക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകനും ആക്രമണത്തിൽ മരണപ്പെട്ടു.
ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ ബഹദുർഗഡ് റെയിൽവേ ക്രോസിന് സമീപമാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ് പറഞ്ഞു.
സംസ്ഥാന ഭീകരവാദ സേനയും വിഷയത്തിൽ അന്വേഷണം നടത്തുന്നുമെന്നും ഉടൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും (സിഐഎ) എസ്ടിഎഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ജജ്ജാർ എസ്പി അർപിത് ജെയിൻ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ. മനീഷ് ശർമ്മ പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്