ഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പർ, സിദ്ധാർത്ഥ് വരദരാജൻ എന്നിവക്കെതിരെ രാജ്യദ്രോഹ കേസിൽ സമൻസ് അയച്ചു പോലീസ്. അസം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
സിദ്ധാർഥ് വരദരാജൻ വയർ സ്ഥാപക എഡിറ്ററാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തതെന്നാണ് ലഭിക്കുന്ന സൂചന. ക്രിമിനൽ ഗൂഡാലോചന, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചു, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഓഗസ്റ്റ് 22 ന് മുൻപ് ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. എന്നാൽ ഇരുവർക്കും അയച്ച സമൻസ് നോട്ടീസിൽ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്