ഗുരുഗ്രാം: മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി ഫ്ലാറ്റിന് തീവെച്ചതായി റിപ്പോർട്ട്. 59 കാരിയായ രാണു ഷായാണ് മരിച്ചത്. രാണു ഷായ്ക്ക് നിരവധി കുത്തേറ്റിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ വാതില്‍ തകർത്താണ് പുറത്തെത്തിച്ചത്.
ഗുരുഗ്രാമിലെ സെക്ടർ 48 ലെ വിപുല്‍ ഗ്രീൻസ് എന്ന അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവർ മരിച്ചിരുന്നു. 27കാരനായ മകനെ അമ്മ ഭ്രാന്തൻ എന്ന് വിളിച്ചതിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭർത്താവിനും മകനുമൊപ്പമാണ് രാണു ഷാ താമസിച്ചിരുന്നത്. ഇവരുടെ മകൻ ആതൃഷ് ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മാതാപിതാക്കളുമായി ഇയാള്‍ പതിവായി വഴക്കിട്ടിരുന്നതായി ആണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് ഇവരുടെ ഫ്ലാറ്റിന് തീപിടിച്ചതായി സമീപവാസികള്‍ കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വിളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്