ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു.
2014 മുതൽ 2022 വരെ ആം ആദ്മി പാർട്ടിക്ക് 133.54 കോടി രൂപ നൽകിയെന്നാണ് ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് പുറത്തുവിട്ട വീഡിയോയിലാണ് ആം ആദ്മി പാർട്ടിയുമായി ധാരണയുണ്ടെന്ന് പന്നു ആരോപിക്കുന്നത്.
ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ ലിബറേഷൻ ആർമി ഭീകരൻ ദേവേന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാൻ 2014-ൽ അരവിന്ദ് കെജ്രിവാൾ കൺവീനർ, ഇതിന് പ്രതിഫലമായി പണം കൈമാറി. വാഗ്ദാനങ്ങൾ പാലിക്കാത്ത ആം ആദ്മി പാർട്ടി, ഖലിസ്ഥാനെ പിന്തുണയ്ക്കുന്നവരോട് മറുപടി പറയേണ്ടിവരുമെന്ന് പന്നു പറയുന്നു.
2014ൽ ന്യൂയോർക്കിൽ ഖലിസ്ഥാൻ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കേജ്‌രിവാൾ നടത്തിയതെന്നാണു വിശദീകരണം.
ലുധിയാനയിൽ എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളർ, ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് എസ്.എസ്.സൈനിയെ വധിക്കാൻ 1991 ഓഗസ്‌റ്റ് 29നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനീന്ദർ സിങ് ബിട്ടയെ വധിക്കാൻ ഡൽഹിയിൽ 1993 സെപ്‌റ്റംബർ 10നും നടത്തിയ ബോംബ് സ്‌ഫോടനങ്ങളിൽ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തൽ. ലുധിയാനയിൽ എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളർ,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്