ഗുല്‍സാറിനും രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്കാരം

FEBRUARY 17, 2024, 6:09 PM

ന്യൂഡല്‍ഹി: 2023-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് പുരസ്കാരം.

ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ, അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്. 2022-ല്‍ ഗോവൻ എഴുത്തുകാരൻ ദാമോദർ മൗസോയ്ക്കായിരുന്നു പുരസ്കാരം.

2002-ല്‍ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷൻ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam