മാഫിയാ തലവന്‍ മുക്താര്‍ അന്‍സാരിക്ക് ജയിലില്‍ വെച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ മരിച്ചു

MARCH 29, 2024, 2:01 AM

ലക്‌നൗ: ഗുണ്ടാസംഘ തലവനും മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി ഉത്തര്‍പ്രദേശിലെ ബന്ദ ജയിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജയിലില്‍ വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബന്ദ മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച രാത്രി 8.25 ഓടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഒന്‍പത് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 

അന്‍സാരിയുടെ മരണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലുടനീളം സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചെന്ന്   ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ബന്ദ, മൗ, ഘാസിപൂര്‍, വാരാണസി ജില്ലകളില്‍ പ്രത്യേക പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

രണ്ട് ദിവസം മുമ്പ്, ചൊവ്വാഴ്ച, വയറുവേദനയെ തുടര്‍ന്ന് മുക്താര്‍ അന്‍സാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. 14 മണിക്കൂറിന് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ബാന്ദ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അന്‍സാരിക്ക് ജയിലില്‍ വെച്ച് വിഷം നല്‍കിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ജയിലില്‍ വെച്ച് പലതവണ വിഷം നല്‍കിയെന്ന് മുക്താര്‍ അന്‍സാരി പറഞ്ഞതായി സഹോദരനും ഗാസിപൂരില്‍ നിന്നുള്ള എംപിയുമായ അഫ്‌സല്‍ അന്‍സാരി ആരോപിച്ചു. 

അന്‍സാരിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam