ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം.
ചൊവ്വാഴ്ച രാത്രി വൈകിട്ട് ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം സംഭവിച്ചത്.അപകടസമയത്ത് ലിഫ്റ്റിനുള്ളിൽ പത്ത് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ജോലി പൂർത്തിയാക്കി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകുമ്പോഴാണ് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചത്.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഉടൻ തന്നെ തൊഴിലാളികളെ റായ്ഗഡിലെ ജിൻഡാൽ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല.
അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്