മുംബൈ: റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ സജീവ രാഷ്ട്രീയത്തിലേക്ക്. രഘുറാം രാജൻ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ പൊതുസ്ഥാനാർത്ഥിയായി ഇദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്നു രഘുറാം രാജൻ. കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രിയും ശിവസേന(യു.ബി.ടി.) നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജൻ സന്ദർശിച്ചിരുന്നു.
ദീർഘനാളായി കോണ്‍ഗ്രസുമായി അടുപ്പംപുലർത്തുന്ന രഘുറാം രാജൻ മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ്. 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍നിന്ന് ആറ് ഒഴിവുകളാണുള്ളത്. നിലവിലെ അംഗബലമനുസരിച്ച് 44 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഒരാളെ ജയിപ്പിക്കാനാവും.
ഉദ്ധവ് ശിവസേനയ്ക്കും ശരദ്പവാർ വിഭാഗം എൻ.സി.പി.ക്കും അവരുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമില്ലാത്തതിനാല്‍ മഹാവികാസ് അഘാഡി അവരുടെ പൊതുസ്ഥാനാർഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്